ആറ്റുകാല്‍ പൊങ്കാല: കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പറേഷന്‍ കളിമണ്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 4 മാര്‍ച്ച് 2025 (18:39 IST)
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പറേഷന്‍ കളിമണ്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നു. മാര്‍ച്ച് 5  രാവിലെ 10.30 ന്  സെക്രട്ടേറിയറ്റില്‍ പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ഉത്പന്നങ്ങളുടെ ആദ്യ വില്‍പ്പന നടത്തും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഏറ്റുവാങ്ങും. കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എന്‍. കുട്ടമണി അധ്യക്ഷനാകും.
 
തമ്പാനൂര്‍, ഓവര്‍ ബ്രിഡ്ജ്, അട്ടക്കുളങ്ങര, കിഴക്കേകോട്ട, കിള്ളിപ്പാലം, മണക്കാട്, ഈഞ്ചക്കല്‍, തകരപ്പറമ്പ്, ആറ്റുകാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കോര്‍പറേഷന്റെ സ്റ്റാള്‍ പ്രവര്‍ത്തിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍