തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ വച്ച് പിആര്‍ഡി മുന്‍ ഡയറക്ടര്‍ തോട്ടം രാജശേഖരന്‍ വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം. സംഭവത്തില്‍ തോട്ടം രാജശേഖരന്‍ പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഇതുകൂടാതെ പ്രതിഷേധക്കാര്‍ ഗുരുധര്‍മ്മ പ്രചരണ സഭാസെക്രട്ടറി സ്വാമി ഗുരുപ്രസാദിനെ തടഞ്ഞു. പൊലീസ് ഇടപെട്ടാണ് പ്രതിഷേധിക്കാനെത്തിയവരെ ഒഴിവാക്കിയത്.