വാളയാർ കേസ്: പ്രതികൾ രക്ഷപ്പെട്ടതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം

Webdunia
വ്യാഴം, 21 നവം‌ബര്‍ 2019 (17:11 IST)
വാളയാറിൽ ലൈംഗിക പീഡനത്തിനിരയായി സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ പ്രതികൾ രക്ഷപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ അന്വേഷണം  പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. വിജിലൻസ് ട്രൈബ്യൂണൽ മുൻ ജഡ്ജി എസ് ഹനീഫയ്ക്കാണ്. അന്വേഷണ ചുമതല.
 
കേസിൽ പൊലീസിന് സംഭവിച്ച വീഴ്ചയും. പ്രതികൾ രക്ഷപ്പെടാൻ ഉണ്ടായ സാഹചര്യവുമാണ് അന്വേഷണത്തിന്റെ പരിധിയിൽ വരിക. പ്രതികളെല്ലാം കുറ്റവിമുക്തരാവാൻ കാരണം അന്വേഷണത്തിലും പ്രോസിക്യൂഷൻ നടപടികളിലും പറ്റിയ വീഴ്ചയാണെന്ന് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 
 
കേസിൽ പൊലീസിന്റെ വീഴ്ചയെ കുറച്ച് അന്വേഷിക്കുന്നതിന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി കെ സുരേന്ദ്രനും, പ്രൊസിക്യൂഷന്റെ വീഴ്ചകൾ അന്വേഷിക്കുന്നതിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർക്കും സർക്കാർ നിർദേശം നൽകിയിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു എങ്കിലും നിലവിൽ കോടതിയുടെ പരിഗണയിൽ ഇരിക്കുന്ന കേസായതിനാൽ സിബിഐക്ക് വിടാനാകില്ലാ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

അനുബന്ധ വാര്‍ത്തകള്‍

Next Article