മുൻ മന്ത്രി ആർ ബാലകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിനെ സസ്‌പെൻഡ് ചെയ്‌തു. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി സ്‌കൂൾ മാനേജർ ആർ ബാലകൃഷ്ണപിള്ളയാണ് സസ്‌പെൻഡ് ചെയ്തത്.
ബാലകൃഷ്ണപിള്ള മാനേജരായ രാമവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിനാണ് 2011 സെപ്റ്റംബർ 27 ന് ഗുരുതരമായി പരുക്കേറ്റത്. വാളകം എംഎൽഎ ജംക്‌ഷനിൽ രാത്രി വൈകിയായിരുന്നു സംഭവം.
കാറിലെത്തിയ സംഘം ആക്രമിച്ച് കടന്നുകളയുകയായിരുന്നു. സ്കൂള്‍ മാനേജ്മെന്റുമായി ഭിന്നതയിലായിരുന്നു കൃഷ്ണകുമാറെന്നും ആര്‍ ബാലകൃഷ്ണപിള്ളയാണ് സംഭവത്തിനു പിന്നിലെന്നും കൃഷ്ണകുമാറിന്റെ ഭാര്യ ഗീത ആരോപിച്ചിരുന്നു. കേസ് സിബിഐ അന്വേഷണത്തിലാണുള്ളത്.