സ്പീക്കര്‍ സ്ഥാനത്തിരുന്നുകൊണ്ടും മണ്ഡലത്തിന്റെ വികസനം നടത്താനാകുമെന്ന് മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍. സ്പീക്കര്‍ സ്ഥാനം രാജിവക്കാന്‍ ജി കാര്‍ത്തികേയന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു വക്കം. സ്പീക്കര്‍ സ്ഥാനത്തിരുന്നുകൊണ്ട് വികസനം നടത്താനാകുമെന്നും താനിക്ക് ഇങ്ങനെ പ്രവര്‍ത്തിച്ച് പരിചയമുണ്ടെന്നും കാര്‍ത്തികേയനെ കണ്ടിട്ടല്ല മുഖ്യമന്ത്രി പുന:സംഘടനെകുറിച്ച് ആലോചിച്ചതെന്നും വക്കം പറഞ്ഞു.
ഇതുകുടാതെ ബാറുകള്‍ പൂട്ടണമെന്ന വി എം സുധീരന്റെ നിലാപാടിനെതിരേയും വക്കം പ്രതികരിച്ചു. ബാറുകള്‍ അടച്ചിട്ടതുകോണ്ട് ആളുകള്‍ മദ്യപിക്കുന്നത് നിറുത്തില്ല ആദര്‍ശം കൊണ്ട് മാത്രം സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകാനാവില്ല പ്രായോഗികമായി പ്രവര്‍ത്തികണം വക്കം പറഞ്ഞു. ബാര്‍ വിഷയത്തില്‍ പിടിവാശി പാടില്ലെന്നും വക്കം കൂട്ടിചേര്‍ത്തു. ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തിനിടയിലാണ് വക്കം പുരുഷോത്തമന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.