ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് ശൃംഖലയായ 'വെക്കാസ്റ്റേ'യുടെ ആകര്‍ഷകമായ പുതിയ പാക്കേജിനു മികച്ച പ്രതികരണം. വെറും 9,999 രൂപയ്ക്ക് മൂന്ന് വര്‍ഷം ഒന്‍പത് തവണ കുടുംബസമേതം താമസിക്കാവുന്ന പാക്കേജാണ് കഴിഞ്ഞ ദിവസം വെക്കാസ്റ്റേ പുറത്തിറക്കിയത്.
മൂന്നാര്‍, ഊട്ടി, വയനാട് എന്നിവിടങ്ങളിലുള്ള റിസോര്‍ട്ടുകളിലാണ് ഈ ആനുകൂല്യം ലഭിക്കുക. ഒരു വര്‍ഷത്തില്‍ മൂന്ന് തവണകളിലായി മൂന്ന് വര്‍ഷത്തേക്ക് ഒന്‍പത് തവണ എന്നതാണ് പാക്കേജ്. വെക്കാസ്റ്റേയുടെ ആദ്യ ലെഗസി കാര്‍ഡ് നടി നിഖില വിമല്‍ ഏറ്റുവാങ്ങി. വെക്കാസ്റ്റേയുടെ ബുക്കിങ് ആപ്പായ 'വെക്കാസ്റ്റേ കള്‍ച്ചര്‍' കേന്ദ്ര ടൂറിസം മന്ത്രിയും നടനുമായ സുരേഷ് ഗോപി പുറത്തിറക്കി. തൃശൂരില്‍ നടന്ന പരിപാടിയില്‍ നടി ഭാവന, സംവിധായകനും നടനുമായ മേജര്‍ രവി, പ്രമുഖ വ്യവസായി ടി.എസ്.പട്ടാഭിരാമന്‍ എന്നിവരും പങ്കെടുത്തു.
വെക്കാസ്റ്റേ ആപ്പിലൂടെ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 5,000 പേരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ' ഥാര്‍ റോക്ക്‌സ് ' നല്‍കുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമാകുന്ന രീതിയില്‍ വളരെ ബജറ്റ് ഫ്രണ്ട്‌ലിയായാണ് വെക്കാസ്റ്റേ തങ്ങളുടെ പാക്കേജ് പുറത്തിറക്കിയിരിക്കുന്നത്. ഒന്‍പത് സ്റ്റേകള്‍ക്ക് 9,999 രൂപയെന്നു പറയുമ്പോള്‍ ഒരു സ്‌റ്റേയ്ക്കു 1,111 ല്‍ താഴെ മാത്രമാണ് ചെലവ് വരുന്നത്.