പത്തനംതിട്ട എസ് പി ഓഫീസിലെ എ.എസ്.ഐ തൂങ്ങി മരിച്ച നിലയിൽ

എ കെ ജെ അയ്യർ

ഞായര്‍, 8 ഡിസം‌ബര്‍ 2024 (15:15 IST)
പത്തനംതിട്ട: എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  ഇൻ്റലിജൻസ് വിഭാഗത്തിലുള്ള പത്തനംതിട്ട എസ്.പി ഓഫീസിൽ ജോലി ചെയ്തിരുന്ന അടൂർ പോത്രാട് സ്വദേശി കെ.സന്തോഷ് (48) ആണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
 
പത്തനംതിട്ട അബാൻ ജംഗ്ഷനടുത്ത് അഭിഭാഷകരുടെ ഓഫീസുകൾ ഉള്ള കെട്ടിടത്തിൻ്റെ ടെറസിൻ്റെ ഹാംഗറിലായിരുന്നു കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ സന്തോഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ജീവനൊടുക്കിയത്നാന് എന്നാണ് പ്രഥമിക നിഗമനം. മകനെയും കൂട്ടിയായിരുന്നു സന്തോഷ് എത്തിയത്. മകനെ അടുത്തുള്ള ലോഡ്ജിൽ ഇരുത്തിയ ശേഷം പുറത്തു പോയ സന്തോഷിനെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍