കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച് പന്ന്യൻ രവീന്ദ്രൻ, വാട്ട്സ് ആപ്പിൽ വീഡിയോ കോൾ വിളിച്ച് വിഎസ്

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (08:16 IST)
തിരുവനന്തപുരം: വിഎസ് അച്ചുദാനന്ദനെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ച സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനെ തേടി പ്രിയ സഖാവിന്റെ വാട്ട്സ് ആപ്പ് വിഡിയോ കോൾ. ഒട്ടും പ്രതീക്ഷിയ്ക്കാതെ വിഎസിനെ കണ്ടതോടെ പന്ന്യൻ രവീന്ദ്രന് വലിയ സന്തോശം. സുഖമല്ലേ എന്ന് വിഎസിന്റെ ആദ്യ ചോദ്യം. സഖാവിന് സുഖമല്ലേ എന്ന മറു ചോദ്യത്തിന് അതെ എന്ന് വിഎസിന്റെ മറുപടി.
 
ക്ഷീണമുണ്ടോ എന്ന പന്ന്യൻ രവീന്ദ്രന്റെ ചോദ്യത്തിന് ക്ഷീണം കാട്ടാതെയുള്ള ഒരു ചിരിയായിരുന്നു മറുപടി. പിന്നീട് ഇരുവരും വിശേഷങ്ങൾ പങ്കുവച്ചു. കഴിഞ്ഞ ഒക്ടോബറിൽ തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് പൂർണ വിശ്രമമാണ് വിഎസിന് ഡോക്ടർമാർ നിർദേസിച്ചിരിയ്ക്കുന്നത്. ഇതോടെ ഭരണപരിഷ്കാര കമ്മീഷന്റെ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽനിന്നും വിഎസ് പുറത്തിറങ്ങിയിട്ട് ഒരു വർഷത്തോളമാകുന്നു. ചൊവ്വാഴ്ച വിഎസിന്റെ 97ആം പിറന്നാളിന് കവടിയാർ ഹൗസിൽ കുടുംബാംഗങ്ങൾ ഒത്തുചേരും. 

അനുബന്ധ വാര്‍ത്തകള്‍

Next Article