സംസ്ഥാന നേതൃത്വത്തോട് കലഹിച്ച് സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഎം ഇരുപത്തിഒന്നാം സംസ്ഥാന സമ്മേളണനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കാരാട് ഇങ്ങനെ പറഞ്ഞത്.വിഎസ് അച്യുതാനന്ദന്‍ സ്പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണ്. സമാപന സമ്മേളാണാത്ത്ത്തീള്‍ വിഎസ് പങ്കെടുക്കാത്തത് വേദനയുണ്ടാക്കുന്നു- അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വര്‍ഗീയത വളര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരെന്നും കേരളത്തില്‍ വരെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. ഇതിനെതിരെ വര്‍ഗ ബഹുജന സംഘടനകളുടെ നിലയ്ക്കാത്ത സമരങ്ങള്‍ സിപിഎം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.