വിദ്യാര്‍ത്ഥികളെ അവഹേളിച്ചു സംസാരിച്ച ഫാറൂഖ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെ പരസ്യമായി നിസ പ്രസിഡണ്ട് വി.പി സുഹറ രംഗത്ത്. പെണ്‍കുട്ടികളോട് മാന്യമായി പെരുമാറാന്‍ അറിയാത്ത അധ്യാപകനെയാണ് കോളെജില്‍ നിയമിച്ചിരിക്കുന്നതെന്ന് സുഹറ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണയെ കുറിച്ചു പുറത്തുപോയി പറയുക എന്നത് വളരെ നീജമാണ്. സ്വന്തം വിദ്യാര്‍ത്ഥികളുടെ കാലിലേക്ക് നോക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല. എന്തു കുറ്റം ചെയ്താലും സ്ത്രീകളെ അപമാനിച്ചാലും അതിനെ പിന്തുണക്കുക എന്നുള്ളതാണ് കാലാകാലമായി ലീഗ് ചെയ്തു വരുന്നതെന്നും സുഹറ ആരോപിച്ചു.
അധ്യാപകന്‍ പറഞ്ഞത് പോലെ, പുരുഷന്മാരുടെ അവയവങ്ങളെ കുറിച്ചും സ്ത്രീകള്‍ പറയാന്‍ തുടങ്ങിയാല്‍ എന്താവും എന്ന് സുഹറ ചോദിക്കുന്നു. സ്ത്രീകളുടെ വസ്ത്രധാരണാ രീതിയെ കുറിച്ച് എന്തിനാണ് പുരുഷന്മാര്‍ ഇത്ര ആകുലതപ്പെടുന്നതെന്ന് ഇവര്‍ ചോദിക്കുന്നു.