പ്രതിഷേധങ്ങളെല്ലാം ഫലം കണ്ടു; ‘വത്തക്ക’ മാഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

വെള്ളി, 23 മാര്‍ച്ച് 2018 (08:28 IST)
ഫാറൂഖ് കോളെജിലെ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ വിവാദ പ്രസ്താവന നടത്തിയ അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരെ പോലീസ് കേസെടുത്തു. ഫാറൂഖ് കോളേജിലെ തന്നെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്. 
 
ജാമ്യമില്ലാ വകുപ്പ്പ്രകാരം കൊടുവള്ളി പോലീസാണ് കേസെടുത്തത്. സത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസെടുത്തത്. പ്രസ്താവന വിവാദമായതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ നേരത്തെ ഈ അധ്യാപകന്‍ അവധിയില്‍ പോകാന്‍ തീരുമാനിച്ചിരുന്നു. 
 
പുതിയ തലമുറയിലെ യുവതീ-യുവാക്കളുടെ മുടിയെയും വസ്ത്രധാരണരീതിയെയും വിമര്‍ശിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍