വിഎന്‍ വാസവന്‍ സിപി‌എം കോട്ടയം ജില്ലാ സെക്രട്ടറി, പാലക്കാട് സികെ രാജേന്ദ്രന്‍

Webdunia
ഞായര്‍, 18 ജനുവരി 2015 (12:55 IST)
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വിഎന്‍ വാസവനെ തിരഞ്ഞെടുത്തു. 35 അംഗ കമ്മിറ്റിയില്‍ മൂന്നുപേര്‍ പുതുമുഖങ്ങളാണ്. കെ.കെ.ഗണേശന്‍, ഗിരീഷ് എസ്. നായര്‍ എന്നിവരും കമ്മിറ്റിയിലുണ്ട്. പി.കെ. ബിജുവിനെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ജില്ലാ സെക്രട്ടറി സ്ഥാനത്ത് പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ കെ.ജെ.തോമസ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് വാസവനെ പിന്‍ഗാമിയായായി തെരഞ്ഞെടുത്തത്.
 
നിലവില്‍ സിഐടിയു ജില്ലാ പ്രസിഡന്റായ വാസവന്‍ സ്ഥാനം ഒഴിഞ്ഞേക്കും. വാസവന്‍ പുതിയ ജില്ലാ സെക്രട്ടറിയാകുമെന്ന് ഏറെക്കുറെ ഉറച്ച സൂചനകളായിരുന്നു ലഭിച്ചിരുന്നത്. സംസ്ഥാന നേതാക്കളായ കൊടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, തോമസ് ഐസക്ക് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അതേസമയം ജില്ലാ കമ്മറ്റി അംഗം വികെ ഹരികുമാറിനെ ജില്ലാ സെക്രട്ടറി ആക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ വാസവനായിരുന്നു പിന്തുണ കൂടുതല്‍.
 
പാലക്കാട്ട് സികെ രാജേന്ദ്രന്‍ സെക്രട്ടറിയായി തുടരും. പാലക്കാട് 41 അംഗ ജില്ലാ കമ്മിറ്റിയില്‍ ഒരു ഒഴിവാണുളളത്. എം ആര്‍ മുരളി ഉള്‍പ്പെടെ അഞ്ച് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ കമ്മിറ്റി. നേരത്തെ പാര്‍ട്ടീ വിട്ട് ഇടതുപക്ഷ ഏകോപന സമിതി തുടങ്ങിയ എം ആര്‍ മുരളി തിരികെ പാര്‍ട്ടിയില്‍ എത്തിയത് അടുത്ത കാലത്താണ്. രാവിലെ ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് പാനല്‍ അംഗീകരിച്ചത്. മുണ്ടൂരിലെ വിമത പക്ഷത്തെ ജില്ലകമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടീല്ല. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.