രാത്രിയോടെ മഴ ശക്തമാകും; മുന്നറിയിപ്പില്‍ മാറ്റം, ഈ ജില്ലകള്‍ ശ്രദ്ധിക്കുക

Webdunia
ചൊവ്വ, 20 ജൂണ്‍ 2023 (16:35 IST)
ഇന്ന് രാത്രിയോടെ സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഉച്ചയോടെ പുറത്തിറക്കിയ കാലാവസ്ഥ പ്രവചനത്തില്‍ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ രാത്രി ശക്തമായ മഴ ലഭിച്ചേക്കും. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 
 
ജൂണ്‍ 24 വരെ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ പ്രദേശങ്ങളില്‍ ജൂണ്‍ 24 വരെ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article