കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ഏതാനും മന്ത്രിമാരെ പാർട്ടി ചുമതലയിലേക്കും പകരം പുതിയവരെ മന്ത്രിസഭയിലും ഉൾപ്പെടുത്തുമെന്നാണ് സൂചന. ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ഇലക്ട്രോണിക്സ് ആൻ്റ് ഐടി,കൽക്കരി തുടങ്ങിയ വകുപ്പുകളിലേക്കാകും പുതിയ മന്ത്രിമാരെത്തുന്നതെന്നാണ് റിപ്പോർട്ട്.
പാർലമെൻ്റിതര ബജറ്റ് തുടങ്ങുന്ന ജനുവരി 31ന് മുൻപ് മന്ത്രിസഭ പുനസംഘടന ഉണ്ടായേക്കും. അല്ലെങ്കിൽ ബജറ്റ് സമ്മേളനത്തിൻ്റെ ആദ്യ സെഷൻ അവസാനിക്കുന്ന ഫെബ്രുവരി 10ന് ശേഷമാകും മന്ത്രിസഭ പുനസംഘടന. 2024ൽ നടക്കാനിരിക്കുന്ന പൊതുതെരെഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് മന്ത്രിസഭ പുനസംഘടന