ശമ്പള വർധനവ് നടപ്പാക്കിയില്ല: തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നേഴ്സുമാർ സമരത്തിലേക്ക്

Webdunia
ശനി, 2 ജൂണ്‍ 2018 (19:48 IST)
സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടും ശമ്പള വർധനവ് നടപ്പാക്കാത്തതിൽ പ്രതിശേധിച്ച് തിരുവന്തപുരം കിംസ് ആശുപത്രിയിലെ നേഴ്സുമാർ നാളെ മുതൽ സമരത്തിലേക്ക്. അത്യാഹിത വിഭാഗത്തെ ഒഴിവാക്കിയാവും സമരം എന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ വ്യക്തമാക്കി.
 
സംസ്ഥനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച ലേബർ കമ്മിഷന്റെ വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളുടെ മനേജുമെന്റുകൾ നൽകിയ ഹർജ്ജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ പരിഷ്കരിച്ച വേതനം നലകണം എന്നാവശ്യപ്പെട്ടാണ് സമരം. 

അനുബന്ധ വാര്‍ത്തകള്‍

Next Article