സംസ്ഥാനത്ത് റേഷന്‍കടകളില്‍ വിജിലന്‍സ് വ്യാപകമായ ക്രമക്കേട് കണ്ടെത്തി

ശനി, 6 ജനുവരി 2018 (07:34 IST)
സംസ്ഥാനത്ത് റേഷന്‍ കടകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട്. മണ്ണെണ്ണ, അരി, ആട്ട ഗോതമ്പ് തുടങ്ങിയവയുടെ സ്റ്റോക്കുകളിലാണ് ക്രമക്കേടുകള്‍. അതുപോലെ ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി 73 നമ്പര്‍ റേഷന്‍കടയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 47 കിലോ പച്ചരിയും 34.5 കിലോ പുഴുക്കലരിയും കൂടിയ വിലയ്ക്കു വിറ്റതായി കണ്ടെത്തി.
 
അതേസമയം മിക്ക റേഷന്‍ കടകളിലും റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവര്‍ സാധനങ്ങള്‍ വാങ്ങിയതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി. സാധനങ്ങളാണ് കരിഞ്ചന്ത വഴി കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചത്. പല കടകളിലും നോട്ടീസ് ബോര്‍ഡില്‍ വില്പന നടത്തുന്ന ധാന്യങ്ങളുടെ അളവും തൂക്കവും ശരിയായി രേഖപ്പെടുത്തിയിട്ടില്ലാത്തതും കണ്ടെത്തി. ചില കടകള്‍ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍