ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥത വഹിക്കാമെന്ന് ഐക്യരാഷ്‌ട്രസഭ

Webdunia
ശനി, 1 ഒക്‌ടോബര്‍ 2016 (10:00 IST)
അതിര്‍ത്തിയിലെ സംഘര്‍ഷം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും  പാകിസ്ഥാനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് തയ്യാറെന്ന് ഐക്യരാഷ്‌ട്രസഭ. ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയില്‍ ഇടപെടുമെന്ന് യു എന്‍ വ്യക്തമാക്കി.
 
നേരത്തെ, പാകിസ്ഥാന്‍ പരാതിയുമായി ഐക്യരാഷ്‌ട്രസഭയെ സമീപിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയില്‍ ഇടപെടുമെന്നും മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും യു എന്‍ വ്യക്തമാക്കി.
Next Article