ഉമ തോമസ് അപകടം: നടി ദിവ്യ ഉണ്ണിയെ മൊഴിയെടുക്കാനായി വിളിപ്പിക്കും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 31 ഡിസം‌ബര്‍ 2024 (12:26 IST)
ഉമ തോമസ് അപകടത്തില്‍ നടി ദിവ്യ ഉണ്ണിയെ മൊഴിയെടുക്കാനായി വിളിപ്പിക്കും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു ഗിന്നസ് റെക്കോര്‍ഡിനായുള്ള നൃത്ത പരിപാടി സംഘടിപ്പിച്ചത്. കൂടാതെ നൃത്ത പരിപാടിയുടെ സംഘാടനത്തില്‍ നടനായ സുജോയ് വര്‍ഗീസിനും പങ്കുണ്ടായിരുന്നു. സുജോയ് വര്‍ഗീസിനെയും പ്രത്യേക അന്വേഷണസംഘം വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ച താല്‍ക്കാലിക സ്റ്റേജിന്റെ മുകളില്‍ നിന്ന് വീണാണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
 
15 അടി ഉയരമുള്ള വേദിയില്‍ നിന്നാണ് ഉമ തോമസ് വീണത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ചാണ് ഉമ തോമസ് വീണത്. ഉമ തോമസിനെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article