യുക്രൈനില്‍ നിന്ന് കേരളത്തില്‍ ഇതുവരെയെത്തിയത് 1,070 പേര്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 5 മാര്‍ച്ച് 2022 (12:39 IST)
യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 418 മലയാളികളെ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍നിന്നു രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങളില്‍ 360 പേരെയും മുംബൈയില്‍ എത്തിയ 58 പേരെയുമാണ് ഇന്നു കേരളത്തിലേക്ക് എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 1,070 പേരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചു.
 
യുക്രെയിനില്‍നിന്നു കൂടുതലായി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു പ്രത്യേക ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നലെ മൂന്നു ഫ്ളൈറ്റുകളാണു സര്‍വീസ് നടത്തിയത്. ഇതില്‍ ആദ്യ രണ്ടു ഫ്ളൈറ്റുകളില്‍ 180 വീതം യാത്രക്കാരെ എത്തിക്കാന്‍ കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article