തെരഞ്ഞെടുപ്പ് 2020: ഇരട്ടക്കൊല നടന്ന കല്യോട്ട് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2020 (10:51 IST)
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്. കാസർഗോഡ് നഗരസഭയിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. യൂത്ത കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. കാസർഗോഡ് യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം പെരിയ ഇരട്ട കൊലപാതകമായിരുന്നു.
 
കേസിൽ സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തത് വലിയ വിവാദമായി മാടിയിരുന്നു , സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ സുപ്രീം കോടതി വരെ പോയി എങ്കിലും തിരിച്ചടി നേരിട്ടു. കഴിഞ്ഞദിവസം കല്യോട്ട് എത്തിയ സിബിഐ‌ അന്വേഷണ സംഘം കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകം പുനരാവിഷ്കരികരിച്ചിരുന്നു.     

അനുബന്ധ വാര്‍ത്തകള്‍

Next Article