പത്രസമ്മേളനം നടത്തി നുണബോംബുകള്‍ പൊട്ടിക്കുകയാണ് പിണറായി: ചെന്നിത്തല

സുബിന്‍ ജോഷി
വ്യാഴം, 8 ഒക്‌ടോബര്‍ 2020 (15:55 IST)
വൈകുന്നേരങ്ങളില്‍ പത്രസമ്മേളനം നടത്തി നുണബോംബുകള്‍ പൊട്ടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധഃപതിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആദ്യമായാണ് ഇത്രയും നുണയനായ ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
 
സ്വപ്‌ന സുരേഷിന്‍റെ നിയമനം തന്‍റെ അറിവോടെയല്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‍ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ വിവരം പുറത്തുവന്നതോടെ നുണയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണം - രമേശ് ചെന്നിത്തല ആവശ്യപെട്ടു.
 
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, എം എം ഹസന്‍, വി എസ് ശിവകുമാര്‍, ഷിബു ബേബി ജോണ്‍, ടി വി ഇബ്രാഹിം എന്നിവര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article