സ്വപ്നയ്ക്ക് അഞ്ച് ഐഫോണുകൾ നൽകി, അതിലൊന്ന് പ്രതിപക്ഷ നേതാവിന് നൽകാനായിരുന്നു: യൂണിടാക് ഉടമയുടെ ആരോപണം നിഷേധിച്ച് ചെന്നിത്തല

വെള്ളി, 2 ഒക്‌ടോബര്‍ 2020 (10:03 IST)
പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർക്ക് നൽകുന്നതിനായി അഞ്ച് ഐഫോണുകൾ സ്വപ്നയ്ക്ക് വാങ്ങി നൽകിയിരുന്നു എന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. 4.48 കോടി രൂപ സ്വപ്ന വഴി കമ്മീഷനായി നൽകി എന്നും സന്തോഷ് ഈപ്പൻ വ്യക്തമാക്കി. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ.
 
യുഎഇ ദിമാഘോഷ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് സമ്മാനമായി നൽകുന്നതിനാണ് ഫോൻ വാങ്ങി നൽകാൻ സ്വപ്ന ആവശ്യപ്പെട്ടത്. മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർക്ക് ഐഫോണുകൾ സമ്മാനമായി നൽകി. ഈ ഫോണുകളുടെ ബില്ല് ഹാജരാക്കിയിട്ടുണ്ട് എന്നും ഹർജിയിൽ വ്യക്തമാക്കുന്നു. 3.80 കൊടി രൂപ കോൺസലേറ്റ് സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് കൈമാറി. 68 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേയ്ക്കും കൈമാറി.
 
സ്വപ്ന പറഞ്ഞിട്ടാണ് കരാർ ലഭിയ്ക്കുന്നതിനുള്ള ടെൻഡറിൽ പങ്കെടുത്തത്. വടക്കാഞ്ചേരിലെ പദ്ധതിയ്ക്ക് പുറമേ ഭാവിയിലും പാദ്ധതികൾക്ക് കരാർ ലഭിയ്ക്കും എന്ന പ്രതീക്ഷയിലാണ് യുഎഇ കോൺസലേറ്റ് ആവശ്യപ്പെട്ട പ്രകാരം സ്വപ്‌ന വഴി കമ്മീഷൻ നൽകിയത്. കോൺസലേറ്റിന്റെ നിർമ്മാണ കരാർ ഏറ്റെടുത്ത യൂണിടാക്ക് എഫ്സിആർഐ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും സന്തോഷ് ഈപ്പൻ ഹർജിയിൽ പറയുന്നു.
 
ഐഫോൺ സമ്മാനമായി സ്വീകരിച്ചു എന്ന സന്തോഷ് ഈപ്പന്റെ ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിഷേധിച്ചു. കൊൺസലേറ്റിന്റെ ചടങ്ങിൽ നറുക്കെടുപ്പിലൂടെ വിജയികളായവർക്കാണ് ഫോൺ നൽകിയത് എന്നും കോൺസലേറ്റിൽനിന്നും താൻ ഒരു സമ്മാനവും സ്വീകരിച്ചിട്ടില്ല എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍