മുന്‍ മന്ത്രി ടിഎസ് ജോണിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പരാതിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ട്

Webdunia
ബുധന്‍, 13 ജൂലൈ 2016 (20:38 IST)
അന്തരിച്ച മുന്‍ മന്ത്രിയും സ്‌പീക്കറുമായിരുന്ന ടിഎസ് ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്  ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചു. എറണാകുളം സിറ്റി പൊലീസ് കമ്മീഷ്‌ണര്‍ക്കാണ് അദ്ദേഹത്തിന്റെ സഹോദരിയുടെ മക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

ലഭിച്ച പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷ്‌ണര്‍ അസിസ്‌റ്റന്റ് കമ്മീഷ്‌ണറെ ചുമതലപ്പെടുത്തി. ജോണിന്റെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പരാതിക്ക് പിന്നിലെ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ട്രസ്‌റ്റിന്റെ പേരിലാണ് എഴുതിവച്ചിരിക്കുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് എഴുപത്തേഴുകാരനായ ജോണ്‍ അന്തരിച്ചത്. അര്‍ബുദ ചികില്‍സയിലായിരുന്ന ഇദ്ദേഹം, ജൂണ്‍ പത്തിന് ചേര്‍ത്തലയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊച്ചി പനമ്പള്ളി നഗറിലുള്ള ഫ്ലാറ്റില്‍ നിന്ന് പോകുമ്പോഴാണ് അന്ത്യം സംഭവിച്ചത്.
Next Article