രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍, ട്രോള്‍ മലയാളം എന്നിങ്ങനെയുള്ള ഗ്രൂപ്പുകള്‍ ഇന്ന്മലയാളികള്‍ക്ക് പരിചിതമാണ്. സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇത്തരം കൂട്ടായ്മകള്‍ ഒരു വിധത്തില്‍ പറഞ്ഞാന്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്കും, സിനിമ പ്രവര്‍ത്തകര്‍ക്കും പേടി സ്വപ്നം ആകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് അതൊന്നുമല്ല ശ്രീലങ്കയോട് തോറ്റ് നാണംകെട്ട ഇന്ത്യൻ ടീമിനെ പറ്റിയാണ്. തോറ്റതല്ല തോറ്റ രീതിയിലാണ് ക്രിക്കറ്റ് ആരാധകരുടെ നെഞ്ച് തകർക്കുന്നത്. വിരാട് കോലിയില്ലാത്ത ഇന്ത്യ ഇത്രയേ ഉള്ളൂ എന്ന് ഒരു കൂട്ടർ പറയുന്നു.