രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള മോദിയുടെ നീക്കത്തിനെയാണ് ഇടപാടിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നത് മുതൽ റിലയൻസ് കോമിന്റെ പണം വകമാറ്റി പുതുതായി രൂപീകരിച്ച ഡസോൾട്ട് റിലയൻസ് ആരോ സ്പെയ്സ് എന്ന കമ്പനിക്ക് വിമാന ഭാഗം നിർമിക്കാൻ കൊടുക്കുന്നു എന്നത് വരെ പോകുന്നു ആ ആരോപണങ്ങൾ.