കൊറോണപ്രതിസന്ധിയില്‍ കടബാധ്യത: തിരുവനന്തപുരത്ത് ഹോട്ടലുടമ തൂങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 4 ജനുവരി 2022 (10:00 IST)
കൊറോണപ്രതിസന്ധിയില്‍ കടബാധ്യത മൂലം തിരുവനന്തപുരത്ത് ഹോട്ടലുടമ തൂങ്ങി മരിച്ചു. കരവാരം സ്വദേശി വിജയകുമാര്‍(52) ആണ് മരിച്ചത്. ഹോട്ടലിനു പുറകിലെ ചായ്പ്പിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് മൂലം കട നിരവധികാലം അടഞ്ഞുകിടന്നത് കടബാധ്യത ഉയര്‍ത്തിയെന്ന് ഇദ്ദേത്തിന്റെ മകന്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

അനുബന്ധ വാര്‍ത്തകള്‍

Next Article