തിരുവനന്തപുരത്ത് വീട്ടമ്മയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 നവം‌ബര്‍ 2021 (17:27 IST)
തിരുവനന്തപുരത്ത് വീട്ടമ്മയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പെരിങ്ങമലയില്‍ പറങ്കിമാംവിളയില്‍ നാസില ബീഗമാണ് മരിച്ചത്. കിടപ്പുമുറിയിലാണ് ഇവരെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് അബ്ദുള്‍ റഹീം ഒളിവിലാണ്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പാലോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 
ഇന്നുരാവിലെ നാസിലയുടെ മാതാവ് വാതില്‍ തുറന്നപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അടുത്തുകിടന്നിരുന്ന 13കാരി മകള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. നാസിലയെ മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article