തിരുനാവായയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 14 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 നവം‌ബര്‍ 2021 (17:00 IST)
തിരുനാവായയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 14 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. നാവാമുകുന്ദ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ എല്ലാവരേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. സ്‌കൂളില്‍ നിന്ന് കുട്ടികളേയും കൊണ്ട് മടങ്ങുമ്പോഴായിരുന്നു അപകടം. രണ്ടുവിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റന്നും വിവരമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article