പത്തു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം: പ്രതി റിമാൻഡിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 27 ഡിസം‌ബര്‍ 2023 (18:12 IST)
തിരുവനന്തപുരം: പത്തു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പിടിയിലായ 5 കാരനെ കോടതി റിമാൻഡ് ചെയ്തു.  നെയ്യാറിൽകര ഉദിയൻകുളങ്ങര തുണ്ടുവിളാകത്തു വീട്ടിൽ സതീഷ് എന്ന 52 കാരനാണ് അറസ്റ്റിലായത്.
 
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കണ്ണ് പരിശോധിക്കാൻ എത്തിയപ്പോഴാണ് കണ്ണിൽ മരുന്ന് ഒഴിച്ചി രിക്കുകയായിരുന്ന കൂട്ടിയെ പ്രതി പിറകിലൂടെ ചെന്ന് ഉപദ്രവിച്ചത്.  ഈ സമയം കുട്ടിയുടെ മാതാവും ബന്ധുവും കുറച്ചകലെ നിൽക്കുകയായിരുന്നു.  ഉടൻ കുട്ടി വിവരം മാതാവിനോട് പറഞ്ഞപ്പോൾ പ്രതി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
 
എന്നാൽ സംഭവം കണ്ട ചില ആളുകളും നാട്ടുകാരും ഇയാളെ പിന്തുടരുകയും അമരവിളയിൽ വച്ച് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

അനുബന്ധ വാര്‍ത്തകള്‍

Next Article