ബാലികയെ ബലാൽസംഗം ചെയ്ത കേസ് : യുവാവിന് 25 വർഷം കഠിനതടവും പിഴയും

എ കെ ജെ അയ്യര്‍

ചൊവ്വ, 19 ഡിസം‌ബര്‍ 2023 (15:24 IST)
കണ്ണൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയായ യുവാവിന് കോടതി 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വയനാട് കോറോം സ്വദേശി മാന്തോണി വീട്ടിൽ അജിനാസ് എന്ന 22 കാരനെയാണ് കോടതി ശിക്ഷിച്ചത്.

2020 ഡിസംബർ മാസത്തിലെ ഒരു രാത്രിയിലായിരുന്നു സംഭവം നടന്നത്. പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാൽസംഗം ചെയ്തു എന്നാണ് കേസ്. നാദാപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു തുടർ നടപടികൾ എടുത്തത്. നാദാപുരം പോലീസ് എസ്.ഐ ഫായിസ് അലിയാണ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് എം.സുഹൈബാണ് ശിക്ഷ വിധിച്ചത്. കേസിൽ പതിനഞ്ചു സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിനൊപ്പം പത്തൊമ്പത് രേഖകളും പരിശോധിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍