പത്താം ക്ലാസ് വിദ്യാർത്ഥിയെ ഇൻസ്റ്റാഗ്രാം വഴിയാണ് യുവാവ് പരിചയപ്പെട്ടത്. പെൺകുട്ടിയുമായി അടുത്ത ശേഷം ഇയാൾ കുട്ടിയുടെ അർദ്ധ നഗ്ന ഫോട്ടോ കൈവശപ്പെടുത്തി. പിന്നീട് ഈ ചിതം പെൺകുട്ടിയുടെ ബന്ധുവിന് ഇൻസ്റ്റാഗ്രാം വഴി അയച്ചു കൊടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.