പോക്സോ കേസിൽ കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കി

എ കെ ജെ അയ്യര്‍

വ്യാഴം, 30 നവം‌ബര്‍ 2023 (11:27 IST)
കണ്ണൂർ: ബസ് യാത്രയ്ക്കിടെ തന്നെ ഉപദ്രവിച്ചു എന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ പോക്സോ കേസിൽ കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കി. തളിപ്പറമ്പിലെ സ്വകാര്യ ബസ് ജീവനക്കാരാണ് മിന്നൽ പണിമുടക്ക് നടത്തിയത്.

തളിപ്പറമ്പിലെ ആലക്കോട് വെള്ളാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറായ വെള്ളാട് സ്വദേശി പി.ആർ.ഷിജോയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പരാതി വ്യാജമാണെന്ന് ആരോപിച്ചു സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. എന്നാൽ ഇതേ കണ്ടക്ടർക്കെതിരെ മറ്റൊരു വിദ്യാർത്ഥിനിയുടെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ബേസിൽ യാത്ര ചെയ്തപ്പോൾ ഷിജോ ഉപദ്രവിച്ചു എന്ന് പതിമൂന്നുകാരിയായ പെൺകുട്ടി സ്‌കൂൾ അധ്യാപകരോട് പറയുകയും തുടർന്ന് ബന്ധുക്കൾ തളിപ്പറമ്പ് പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍