പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ 21 കാരന് 40 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍

ബുധന്‍, 29 നവം‌ബര്‍ 2023 (11:53 IST)
മലപ്പുറം: പതിമൂന്നു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇരുപത്തൊന്നുകാരനെ കോടതി 40 വർഷം കഠിനതടവ് വിധിച്ചു. മേലാറ്റൂർ മണിയാനിക്കടവ് പാലത്തിനടുത്ത് പാണ്ടിമാമൂട് വീട്ടിൽ എന്നാൽ എന്ന ഇരുപത്തൊന്നുകാരനെയാണ് മഞ്ചേരി രണ്ടാം അതിവേഗ കോടതി ജഡ്ജി എസ്.രശ്മി ശിക്ഷിച്ചത്.

2022 ഡിസംബർ പതിമൂന്നിനാണ് കേസിനു ആസ്പദമായ സംഭവം. ബന്ധുവീട്ടിലെ ഗൃഹപ്രവേശന ത്തിനു പോയ കുട്ടിയെ പുലർച്ചെ കിടപ്പുമുറിയിൽ വച്ചാണ് പ്രതി പീഡിപ്പിച്ചത്. പിന്നീട് കുട്ടിക്ക് ഇയാൾ അമ്പത് രൂപയും നൽകി.

രണ്ടു പോക്സോ വകുപ്പുകളിലായി ഇരുപതു വർഷം വീതം കഠിന തടവും ഇരുപതിനായിരം രൂപാ വീതം പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം വീതം തടവ് കൂടി അനുഭവിക്കണം. പിഴ അടച്ചാൽ തുക അതിജീവിതയ്ക്ക് നൽകാനാണ് കോടതി ഉത്തരവ്.

മഞ്ചേരി  ആയിരുന്ന റിയാസ് ചാക്കീരിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയയ്ക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍