പതിനാലുകാരനെതിരെ ലൈംഗിക അതിക്രമം : 65 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ശനി, 18 നവം‌ബര്‍ 2023 (11:51 IST)
ആലപ്പുഴ : സാധനം വാങ്ങാനായി കടയിലെത്തിയ പതിനാലുകാരനെതിരെ ലൈംഗിക അതിക്രമം കാട്ടിയ 65 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് മുതുകുളം പുത്തൻകണ്ടത്തിൽ സുബൈർകുട്ടിയാണ് പോലീസ് വലയിലായത്. ബുധനാഴ്ച വൈകിട്ട് മുട്ടത്തെ പെട്രോൾ പമ്പിനടുത്തുള്ള ബേക്കറിയിൽ നിന്ന് സാധനം വാങ്ങാനെത്തിയ കുട്ടിയെയാണ് ഇയാൾ ഉപദ്രവിച്ചത്.

സാധനവുമായി വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത കാട്ടിയതിന് തുടർന്ന് മാതാപിതാക്കൾ കുട്ടറിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായത് എന്ന് കണ്ടെത്തിയത്. ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ചു പോലീസ് കുട്ടിയുടെ മൊഴി എടുത്ത ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്തു.

കരീലക്കുളങ്ങര എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍