അരുവിക്കരയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 ഡിസം‌ബര്‍ 2023 (17:15 IST)
അരുവിക്കരയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അരുവിക്കര സ്വദേശികളും അയല്‍വാസികളുമായ ഷിബിന്‍(18), നിധിന്‍ (21) എന്നിവരാണ് മരിച്ചത്. അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 1.45ഓടെയായിരുന്നു സംഭവം. 
 
വെള്ളനാട്ടില്‍ നിന്ന് കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. വെളളനാട്ട് നിന്ന് അരുവിക്കരയിലേക്ക് പോകവെയായിരുന്നു യുവാക്കള്‍. ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസില്‍ ചെന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article