സര്‍ക്കാര്‍ കോളേജുകളില്‍ എംഫാം സ്‌പോട്ട് അഡ്മിഷന്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 6 ഡിസം‌ബര്‍ 2023 (11:09 IST)
2022-23 അധ്യയന വര്‍ഷത്തെ എം.ഫാം കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി നടന്ന കേന്ദ്രീകൃത ഓണ്‍ലൈന്‍ അലോട്ട്മെന്റുകള്‍ക്ക് ശേഷവും സര്‍ക്കാര്‍ ഫാര്‍മസി കോളജുകളിലും സ്വാശ്രയ കോളജുകളിലും ഒഴിവുള്ള സീറ്റുകള്‍ സര്‍ക്കാര്‍ ഫാര്‍മസി കോളജുകളിലെ സീറ്റുകളിലേക്കു മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മുഖേനയും സ്വാശ്രയ ഫാര്‍മസി കോളജുകളിലെ ഒഴിവുകളിലേക്ക് അതത് കോളജുകള്‍ മുഖേനയും നികത്തും.
 
ആയതിനാല്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച എം.ഫാം 2022 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവരില്‍ സര്‍ക്കാര്‍ ഫാര്‍മസി കോളജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേയും സ്വാശ്രയ ഫാര്‍മസി കോളജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അതത് കോളജുമായും ബന്ധപ്പെടണം. ഒഴിവുള്ള സീറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും മറ്റ് വിശദാംശങ്ങള്‍ക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍ : 04712525300

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍