ചെന്നൈ വെള്ളപ്പൊക്കം: നാളെയും മറ്റന്നാളും ഏറനാട് എക്സ്പ്രസിന് മാരാരിക്കുളത്ത് സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 6 ഡിസം‌ബര്‍ 2023 (10:39 IST)
ചെന്നൈയിലെ വെള്ളപ്പൊക്ക സാഹചര്യത്തില്‍ നാളെയും മറ്റന്നാളും ഏറനാട് എക്സ്പ്രസിന് മാരാരിക്കുളത്ത് സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ. ചെന്നൈ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി.
 
മിഷോങ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടര്‍ന്ന് ചെന്നൈയില്‍ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് നിരവധി വിമാന-ട്രെയിന്‍ സര്‍വീസുകളാണ് നിര്‍ത്തി വച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍