വാഹനാപകടത്തില്‍ സൗജന്യ വൈദ്യസഹായം; പുതിയ നിയമം മാര്‍ച്ചോടെ നിലവില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 6 ഡിസം‌ബര്‍ 2023 (10:27 IST)
വാഹനാപകടത്തില്‍ സൗജന്യ വൈദ്യസഹായം ഉറപ്പുവരുത്തുന്ന പുതിയ നിയമം മാര്‍ച്ചോടെ നിലവില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ ലഭിക്കാതിരിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റ് ആദ്യത്തെ ഒരു മണിക്കൂറുള്‍പ്പെടെ പരമാവധി മൂന്ന് ദിവസത്തേക്കാണ് പണരഹിത ചികിത്സ ഉറപ്പാക്കുന്നത്.
 
പുതിയ മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതികള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് വരുന്ന നാല് മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കാനാണ് പദ്ധതിയിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍