കരള്‍ രോഗത്തെ തുടര്‍ന്ന് പ്രശസ്ത സിഐഡി ആക്ടര്‍ ദിനേശ് ഫട്‌നിസ് അന്തരിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 ഡിസം‌ബര്‍ 2023 (16:21 IST)
കരള്‍ രോഗത്തെ തുടര്‍ന്ന് പ്രശസ്ത സിഐഡി ആക്ടര്‍ ദിനേശ് ഫട്‌നിസ് അന്തരിച്ചു. 57 വയസായിരുന്നു. കണ്ടിവാലിയിലെ തുങ്ക ആശുപത്രിയില്‍ വച്ചായിരുന്ന അന്ത്യം. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു അദ്ദേഹം. സഹതാരം ദയാനന്ദ് ഷെട്ടിയാണ് മരണവിവരം അറിയിച്ചത്. നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കഴിഞ്ഞ രാത്രി വെന്റിലേറ്ററില്‍ നിന്നും മാറ്റുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 
 
ഞായറാഴ്ച ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ദിനേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്രൈം ഡ്രാമയായ സി ഐഡിയില്‍ ഫ്രെഡ്ഡി എന്ന കഥാപാത്രത്തെയാണ് ദിനേശ് അവതരിപ്പിച്ചിരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍