മിഷോങ് ചുഴലിക്കാറ്റ്; ഒരുദിവസം മുഴുവന്‍ അടച്ചിട്ട് ചെന്നൈ വിമാനത്താവളം, മരണം എട്ട് കടന്നു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 ഡിസം‌ബര്‍ 2023 (16:00 IST)
മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒരുദിവസം മുഴുവന്‍ അടച്ചിട്ട് ചെന്നൈ വിമാനത്താവളം. കനത്ത മഴയും ചുഴലിക്കാറ്റും മൂലം വിമാനത്താവളം ചെവ്വാഴ്ച രാവിലെ ഒന്‍പതുമണിക്കാണ് അടച്ചത്. തിങ്കളാഴ്ച രാത്രി 11ന് തന്നെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. 
 
അതേസമയം മഴക്കെടുതിയില്‍ എട്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. മഴക്കെടുതിയില്‍ മരണപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചനം നല്‍കി. പ്രവര്‍ത്തകരോട് ദുരിതപ്രദേശത്തുള്ളവരെ സഹായിക്കാന്‍ താന്‍ പറഞ്ഞിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍