കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ ആളെ പൊലീസ് പിടികൂടി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 ഡിസം‌ബര്‍ 2023 (15:33 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ ആളെ പൊലീസ് പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണവും പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി ചേനാടന്‍ സലീം ആണ് പിടിയിലായത്. ഇന്‍ഡിഗോ വിമാനത്തില്‍ ദമാമില്‍ നിന്നുമാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്.
 
കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിയതോടെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ധരിച്ചിരുന്ന ഷര്‍ട്ടിന്റെ കയ്യില്‍ മടക്കി വച്ചാണ് സലീം 330 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍