ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ അഞ്ചാം തവണയും ഇടം നേടി നിര്‍മല സീതാരാമന്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 6 ഡിസം‌ബര്‍ 2023 (12:39 IST)
ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ അഞ്ചാം തവണയും ഇടം നേടി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍. പട്ടികയില്‍ 32 ാം സ്ഥാനമാണ് നിര്‍മലാ സീതാരാമന്റേത്. എച്ച്സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒ റോഷ്‌നി നാടാര്‍ മല്‍ഹോത്ര (റാങ്ക് 60), സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ സോമ മൊണ്ടല്‍ (റാങ്ക് 70), ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍-ഷാ (റാങ്ക് 76) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് മൂന്ന് ഇന്ത്യന്‍ വനിതകള്‍.
 
യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡെ രണ്ടാം സ്ഥാനത്തും യുഎസ് വൈസ് പ്രസിഡന്റ് കമാല്‍ ഹാരിസ് മൂന്നാം സ്ഥാനത്തും എത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍