തിരുവനന്തപുരത്ത് വന്‍ കവര്‍ച്ച; കള്ളന്‍ ഉടുതുണിവരെ മോഷ്ടിച്ചുകൊണ്ടുപോയി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (19:13 IST)
തിരുവനന്തപുരത്ത് വന്‍ കവര്‍ച്ച. പൂവച്ചല്‍ ഓണംകോട് സിമി ഭവനില്‍ സരളയുടെ വീട്ടില്‍ ആണ് മോഷണം നടന്നത്. പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്നും പണവും ഗൃഹോപകരണങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു. ഓണം പ്രമാണിച്ച് കഴിഞ്ഞ ഒരാഴ്ചയായി സരള മകള്‍ സിമി യുടെ വീട്ടിലായിരുന്നു
 
42,000 രൂപ, മിക്‌സി, സാരി ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍, വൈദ്യുത ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, വെങ്കല പാത്രങ്ങള്‍ എന്നിവയെല്ലാം മോഷ്ടിച്ചു. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു. വീടിന്റെ മുന്‍ വാതില്‍ കുത്തിപ്പൊളിച്ച് ഉള്ളില്‍ കടന്നാണ് മോഷണം നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article