മലയാളത്തിന്റെ പ്രിയതാരം ജയസൂര്യ ജന്മദിനം ആഘോഷിച്ചത് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ ആള്‍ക്കൂട്ടത്തിനിടയിലൂടെ മാസായി നടന്നു നീങ്ങുന്ന നടന്റെ ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്. പ്രണവ് സി സുഭാഷ് എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോയ്ക്ക് പിന്നില്‍. തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ ജയസൂര്യ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.