'ജവാന്‍'സംവിധായകന്‍ അറ്റ്ലിയുടെ പ്രതിഫലം,ഷാരൂഖിന് വേണ്ടി കോടികള്‍ വേണ്ടെന്നുവച്ച് യുവസംവിധായകന്‍ ?

കെ ആര്‍ അനൂപ്

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (14:44 IST)
അറ്റ്ലിയുടെ 'ജവാന്‍' റിലീസിന് ഇനി രണ്ടു ദിവസം കൂടി.ഷാരൂഖ് ഖാനെ നായകനാക്കി സിനിമ ചെയ്യാന്‍ യുവ സംവിധായകന്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ ?
 
 അറ്റ്ലി സാധാരണ 52 കോടി രൂപ സിനിമകള്‍ സംവിധാനം ചെയ്യാനായി വാങ്ങാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഷാരൂഖ് ചിത്രത്തിനായി തന്റെ പ്രതിഫലം യുവ സംവിധായകന്‍ കുറച്ചു.30 കോടി രൂപ പ്രതിഫലം വാങ്ങിയാണ് അദ്ദേഹം ജവാന്‍ സിനിമ പൂര്‍ത്തിയാക്കിയത്.
അറ്റ്ലി സംവിധാനം ചെയ്യ്ത ചിത്രത്തില്‍ നയന്‍താരയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത്, ദളപതി വിജയ് എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തും.സന്യ മല്‍ഹോത്ര, പ്രിയാമണി, റിധി ദോഗ്ര തുടങ്ങിയ അഭിനേതാക്കള്‍ ചിത്രത്തില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം സെപ്റ്റംബര്‍ 7 ന് തീയറ്ററുകളില്‍ എത്തും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍