തിരുവനന്തപുരത്ത് തെരുവുനായകള്‍ കഴിഞ്ഞദിവസം കൊന്നത് 7 ആടുകളെ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 5 മെയ് 2023 (08:41 IST)
തിരുവനന്തപുരത്ത് തെരുവുനായകള്‍ കഴിഞ്ഞദിവസം കൊന്നത് 7 ആടുകളെ. പട്ടള നിസ മന്‍സിലില്‍ ഹൈറുന്നിസയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളെയാണ് തെരുവ് നായകള്‍ കടിച്ചു കൊന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധിച്ചത്. തെരുവുനായകള്‍ നേരത്തെ ഒരാടിനെ കൊന്നിട്ടുണ്ടായിരുന്നു. എല്ലാ ആടുകളെയും നായകള്‍ കൊന്നതോടെ ആടുവളര്‍ത്തി ഉപജീവനം നടത്തുന്ന കുടുംബം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. 
 
സമീപത്തെ വീടുകളില്‍ നിന്ന് 35 ഓളം കോഴികളെ ഇതിനോടകം തെരുവ് നായകള്‍ കൊന്നിട്ടുണ്ട്. മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article