യുവജനങ്ങള്‍ തൊഴില്‍ തേടി വിദേശത്തേക്കു പോകുന്ന സാഹചര്യം ഇല്ലാതാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 ഫെബ്രുവരി 2023 (10:48 IST)
തൊഴില്‍ തേടി വിദേശത്തേക്കു പോകുന്ന സാഹചര്യം ഇല്ലാതാകുമെന്നും കേരളത്തിലെ മുഴുവന്‍ യുവജനങ്ങള്‍ക്കും കേരളത്തില്‍ത്തന്നെ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണെന്നും തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ അഭ്യസ്തവിദ്യരും തൊഴില്‍ അന്വേഷകരുമായ സ്ത്രീകളെ തൊഴില്‍സജ്ജരാക്കാനായി നടപ്പാക്കുന്ന 'തൊഴിലരങ്ങത്തേക്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 
ഈ സര്‍ക്കാരിന്റെ കാലത്ത് 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍ നല്‍കുകയാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തുറകളില്‍ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ആഗോള തൊഴില്‍രംഗത്തെ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ രൂപപ്പെടുത്തുന്നത്. ഓരോ തൊഴില്‍ മേഖലയ്ക്കും ആവശ്യമായ വിധത്തില്‍ യുവാക്കള്‍ക്കു നൈപുണ്യ പരിശീലനം നല്‍കുന്നതിനും പദ്ധതി തയാറാക്കി നടപ്പാക്കിവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അനുബന്ധ വാര്‍ത്തകള്‍

Next Article