ആശുപത്രി കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 ജൂലൈ 2022 (18:01 IST)
ആശുപത്രി കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. തിരുവനന്തപുരം ഊരുട്ടമ്പലം സ്വദേശികളായ വിമല്‍ കുമാര്‍, ഷിബു  എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് കരകുളം കെല്‍ട്രോണ്‍ ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. 
 
ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു. ആശുപത്രി കെട്ടിടത്തിനായുള്ള അടിത്തറ നിര്‍മാണ ജോലിക്കിടെയാണ് മണ്ണിടിഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article