ജീവനോടെ കുഴിച്ചിട്ട ബാലികയെ നാട്ടുകാർ രക്ഷപ്പെടുത്തി

എ കെ ജെ അയ്യര്‍
ബുധന്‍, 13 ജൂലൈ 2022 (17:08 IST)
പട്ന : അമ്മയും അമ്മൂമ്മയും ചേർന്ന് ജീവനോടെ കുഴിച്ചിട്ട മൂന്നു വയസുള്ള ബാലികയെ നാട്ടുകാർ രക്ഷപ്പെടുത്തി. ബിഹാറിലെ സരനിലാണ് സംഭവം. സാരനിലെ കോപ്പ പോലീസ് സ്റ്റേഷൻ അപരിധിയിലുള്ള മർഹ നദീതീരത്തെ ശ്മാശാനത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കുട്ടിയുടെ നിലവിളി കേട്ടതിനെ തുടർന്ന് ഇവിടെ വിറകു ശേഖരിക്കാനെത്തിയ സ്ത്രീകൾ സംഭവം കാണുകയും വിവരം അറിയിക്കുകയും ചെയ്തതിനെ തുടർന്ന് പ്രദേശ വാസികൾ ഓടിക്കൂടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു വേണ്ട ചികിത്സ നൽകി.

ലാലി എന്നാണു തന്റെ പേരെന്നും രാജു ശർമ്മ, രേഖ എന്നിവരാണ് തന്റെ മാതാപിതാക്കളെന്നും കുട്ടി പറഞ്ഞു. എന്നാൽ ഏത് ഗ്രാമത്തിലെത്താണ്‌ കുട്ടി എന്നറിയില്ലെന്നാണ് പോലീസ് പറയുന്നത്. അമ്മയും അമ്മൂമ്മയും ശ്മാശാനത്തിനടുത്ത് കൊണ്ടുവന്നപ്പോൾ താൻ കഴിഞ്ഞെന്നും അപ്പോൾ വർ വായിൽ കളിമണ്ണ് തിരുകി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു എന്നുമാണ് കുട്ടി പറഞ്ഞത്. പോലീസ് മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article