മലപ്പുറത്ത് കറവപശു പേവിഷ ബാധയേറ്റ് ചത്തു: ആശങ്ക

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 ജൂലൈ 2022 (16:54 IST)
മലപ്പുറത്ത് കറവപശു പേവിഷ ബാധയേറ്റ് ചത്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി അബ്ദുള്ളയുടെ കറവ പശുവാണ് ചത്തത്. രണ്ടാഴ്ച മുന്‍പാണ് വീട്ടുകാര്‍ പശുവിനെ വാങ്ങിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പശു ചത്തത്. പശുവിന് പേവിഷബാധയേറ്റത് എവിടെ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. 
 
പശുവിന്റെ കുട്ടിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും പ്രതിരോധമരുന്ന് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article